
കുറവിലങ്ങാട്: എൻ.സി.പി മുൻ സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയൻ സംശുദ്ധ രാഷ്ട്രീയ പ്രവർത്തനത്തിലൂടെ കേരള ജനതയുടെ മനസ് കീഴടക്കിയ നേതാവായിരുന്നെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ഉഴവൂർ വിജയൻ അനുസ്മരണ സമ്മേളനം കുറിച്ചിത്താനത്തെ ഭവനത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൻ.സി.പി സെക്കുലർ ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂർ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി മോൻസ് ജോസഫ് അനുസ്മരണ പ്രഭാഷണം നടത്തി. ഉഴവൂർ വിജയന്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള പുരസ്‌കാരം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് മുൻ മന്ത്രി എ.കെ ശശീന്ദ്രൻ സമ്മാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |