കോട്ടയം: പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ കമ്യൂണിക്കേഷൻ എൻജിനീയറിംഗ് വിഭാഗത്തിൽ ദിവസവേതന വ്യവസ്ഥയിൽ ഗ്രേഡ് വൺ ഇൻസ്ട്രക്ടറെ നിയമിക്കും. യോഗ്യത:അംഗീകൃത സർവകലാശാലയിൽ നിന്ന് 60 ശതമാനത്തിൽ കുറയാത്ത മാർക്കോടെ എൻജിനീയറിംഗ് / ടെക്‌നോളജിയിലെ ബാച്ചിലർ ബിരുദം. നിയമനം എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ. ഉദ്യോഗാർത്ഥികൾ തിരിച്ചറിയൽ രേഖ, അസൽ സർട്ടിഫിക്കറ്റ്, ബയോഡേറ്റ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം 30 രാവിലെ 10ന് ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ഹാജരാകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |