SignIn
Kerala Kaumudi Online
Saturday, 01 August 2026 3.56 AM IST

കോട്ടയം നഗരത്തിലെ കുരുക്കഴിക്കാൻ പുത്തൻ ആലോചന ഭാരവാഹനങ്ങൾക്ക് ഇനി നോ എൻട്രി?

kkuuu

കോട്ടയം: എങ്ങനെ കോട്ടയം നഗരത്തിലെ കുരുക്കഴിക്കും? അതിനുള്ള സാധ്യതകൾ തേടുകയാണ് അധികൃതർ. നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ നഗരപരിധിയിൽ ഭാരവാഹനങ്ങൾ പ്രവേശിക്കുന്നത് നിരോധിക്കുന്നതിനുള്ള സാദ്ധ്യത പരിശോധിക്കും. നിലവിൽ സർവീസ് ബസുകളും സ്‌കൂൾ ബസുകളും ഒഴികെയുള്ള ഭാരവാഹനങ്ങൾ ഈ സമയപരിധിയിൽ നഗരറോഡുകളിൽ പ്രവേശിക്കുന്നത് നിരോധിച്ചാൽ അടിയന്തരപരിഹാരം കണ്ടെത്താൻ കഴിയുമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വിളിച്ചുചേർത്ത യോഗം നിർദേശിച്ചു. നഗരത്തിൽ പ്രവേശിക്കേണ്ടതില്ലാത്ത ഭാരവാഹനങ്ങൾ മണർകാട്- തിരുവഞ്ചൂർ-പട്ടിത്താനം ബൈപ്പാസ് അടക്കമുള്ള മേഖലകളിലൂടെ തിരിച്ചുവിടുന്നതും കണ്ടെയ്നർ ലോറികൾ നഗരത്തിൽ പ്രവേശിക്കുന്നതിന് സമയം നിശ്ചയിക്കുന്നതും അനധികൃത പാർക്കിംഗ് ഒഴിവാക്കാൻ കർശന നടപടി സ്വീകരിക്കുന്നതും പരിഗണിക്കണമെന്ന് യോഗം നിർദേശിച്ചു. നഗരത്തിലെ ഗതാഗതക്കുരുക്ക് ഈ ക്രിസ്മസ് സീസണോടെ പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

തീർക്കണം റോഡുപണി

സിമന്റ് കവല ജംഗ്ഷൻ-പാറേച്ചാൽ-തിരുവാതുക്കൽ, വടവാതൂർ ബണ്ട് റോഡ് എന്നിവയുടെ ടെൻഡർ വിളിച്ച് പണികൾ വേഗത്തിൽ പൂർത്തിയാക്കി വഴിതിരിച്ചുവിടുന്നതിന് സജ്ജമാക്കണം. ഈരയിൽക്കടവ് ബൈപ്പാസ് ചിങ്ങവനം വരെ നീട്ടിയാൽ എം.സി. റോഡിലെ ഗതാഗതത്തിരക്ക് ഗണ്യമായി കുറയ്ക്കാം. ഇതിനായി 650 മീറ്റർ സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. ഈ പദ്ധതിയുമായി മുന്നോട്ടുപോകേണ്ടതുണ്ടെന്നും സ്പീക്കർ വ്യക്തമാക്കി.

ഉടനെ ചെയ്യേണ്ടത്

കഞ്ഞിക്കുഴി ജംഗ്ഷനിലെ വൈദ്യുതി തൂണും ട്രാൻസ്‌ഫോർമറുകളും മാറ്റിസ്ഥാപിക്കും

ട്രാഫിക് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് 15ന് വീണ്ടും യോഗം ചേരും

ദീർഘകാല അടിസ്ഥാനത്തിൽ പ്രത്യേകം പദ്ധതികൾ ആവിഷ്‌കരിക്കും

കളക്ടർ, പൊലീസ് മേധാവി, ആർ.ടി.ഒ എന്നിവർ ഉൾപ്പെട്ട സമിതി റിപ്പോർട്ട് തയാറാക്കും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, TRAFFIC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL