
തൊടുപുഴ: ചെറുകിട വ്യാപാരികൾ നേരിടുന്ന പ്രതിസന്ധികൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി ശാശ്വത പരിഹാരം കാണാൻ ശ്രമിക്കുമെന്ന് ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ്. തൊടുപുഴ വ്യാപാരി ക്ലബ് 38ന്റെ പുതിയ ഓഫീസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നൽകിയ സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ലബ് പ്രസിഡന്റ് രാജു തരണിയിലിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഗവ. ചീഫ് വിപ്പിന് പുറമെ എം.ജി. യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട അൽ- അസ്ഹർ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ കെ.എം. മിജാസ്, വ്യാപാരി വ്യവസായി ജില്ലാ ട്രഷറർ ആർ. രമേഷ് എന്നിവരെയും ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |