SignIn
Kerala Kaumudi Online
Sunday, 16 August 2026 3.45 AM IST

ഓണച്ചന്ത ഉദ്ഘാടനം 

കുമരകം: വടക്കുംഭാഗം സർവീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 1070 ൽ ഓണച്ചന്ത ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് ബാങ്ക് പ്രസിഡന്റ് കെ.ജെ കുഞ്ഞുമോൻ കരീത്ര നിർവഹിക്കും. 25 വരെയാണ് ഓണച്ചന്ത. എല്ലാദിവസവും രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 വരെയും ഉച്ചയ്ക്കുശേഷം 3 മുതൽ 6 വരെയുമാണ് ഓണച്ചന്തയുടെ പ്രവർത്തനം. 12 ഇനം സബ്‌സിഡി സാധനങ്ങൾക്കൊപ്പം മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ വിലയിൽ നോൺസബ്‌സിഡി സാധനങ്ങളും ലഭ്യമാണ്. സാധനങ്ങൾ വാങ്ങാൻ വരുന്നവർ റേഷൻ കാർഡും, ബാഗ് കരുതേണ്ടതാണെന്ന് സെക്രട്ടറി കെ.പി മിനിമോൾ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, ONAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL