കോഴിക്കോട്: എൽ.ഡി.എഫ് എലത്തൂർ മണ്ഡലം സ്ഥാനാർത്ഥി എ.കെ ശശീന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണം മുൻ എം.എൽ.എയും സി.പി.എം നേതാവുമായിരുന്ന സി.പി. ബാലൻ വൈദ്യരുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പചക്രം അർപ്പിച്ചു തുടങ്ങി. മാമ്പറ്റ ശ്രീധരൻ എം.പി സജീവൻ, ടി.കെ.സോമനാഥൻ, ടി.പി.വിജയൻ, എൻ.രമേശൻ, എൻ.പ്രേമരാജൻ, കെ.എം.രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. നന്മണ്ടയിൽ നിന്ന് ആരംഭിച്ച റോഡ് ഷോ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കക്കോടിയിൽ സമാപിച്ചു. ഇന്ന് വൈകിട്ട് 3.30 ന് ചീക്കിലോട് നിന്നാരംഭിക്കുന്ന റോഡ് ഷോ എലത്തൂരിൽ സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |