SignIn
Kerala Kaumudi Online
Wednesday, 22 April 2026 3.14 AM IST

എൽ.ഡി.എഫിന് കുരുക്കിടാൻ കാരാട്ട്

Increase Font Size Decrease Font Size Print Page
karatt
കാരാട്ട് റസാക്ക്

കൊടുവള്ളി: പി.വി അൻവർ പോയിട്ടും താൻ എൽ.ഡി.എഫിൽ ഉറച്ചുനിൽക്കുമെന്നു വ്യക്തമാക്കിയ കൊടുവള്ളി മുൻ എം.എൽ.എ കാരാട്ട് റസാക്കിന്റെ പൊടുന്നനെയുള്ള നിലപാട് മാറ്റം കോഴിക്കോട്ടെ എൽ.ഡി.എഫിന് പാരയാകും. കൊടുവള്ളി യു.ഡി.എഫിലാണെങ്കിലും കുന്ദമംഗലമാണ് റസാക്കിന്റെ ലക്ഷ്യം. പഴയ സന്തത സഹചാരിയും സുഹൃത്തുമായ പി.ടി.എ റഹീമിനെ തോൽപിക്കുന്നതിൽ കുറഞ്ഞൊരു ലക്ഷ്യവുമില്ലെന്ന് റസാഖിന്റെ വാക്കുകളിൽ വ്യക്തം.

2016ലെ നിയമസഭ തിരഞ്ഞെടുപ്പുകാലത്താണ് കാരാട്ട് റസാക്ക് ഇടതുപക്ഷത്തേക്ക് വരുന്നത്. അതിന് ചുക്കാൻ പിടിച്ചത് പി.ടി.എ.റഹീമായിരുന്നു. അന്ന് റസാക്ക് മുസ്ലിം ലീഗ് കൊടുവള്ളി നിയോജകമണ്ഡലം ജനറൽ സെക്രട്ടറിയായിരുന്നു. മുസ്ലിം സമുദായത്തിനുള്ളിൽ വോട്ടുബാങ്കുള്ള നേതാവെന്ന നിലയിലാണ് റസാഖിനെ സി.പി.എം പൊക്കിയത്. എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിപ്പിക്കുകയും ചെയ്തു. ആവേശകരമായ മത്സരത്തിൽ ലീഗ് നേതാവ് എം.എ.റസാഖിനെ 573വോട്ടിന് തോൽപിച്ച് എൽ.എൽ.എയായി. 2021ലെ തിരഞ്ഞെടുപ്പിൽ റസാഖിനെ എൽ.ഡി.എഫ് വീണ്ടും കളത്തിലിറക്കി. പക്ഷേ,​ റസാഖിനെ പൂട്ടാൻ ലീഗ് എം.കെ.മുനീറിനെ ഇറക്കിയതോടെ കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞു. 6344വോട്ടുകൾക്ക് വലിയ പരാജയം ഏറ്റവാങ്ങിയത് രാഷ്ട്രീയ ജീവിതത്തിൽ വലിയ തിരിച്ചടിയായി. സി.പി.എം പ്രാദേശിക നേതൃത്വവും തന്റെ വളർച്ചയിൽ അങ്കലാപ്പുള്ളവരും പാലം വലിച്ചതാണ് പരാജയകാരണമെന്ന് റസാഖ് ആഞ്ഞടിച്ചു. പിന്നീട് പലപ്പോഴും പി.വി അൻവർ എൽ.ഡി.എഫിനും സി.പി.എമ്മിനുമെതിരെ തൊടുത്തുവിടുന്ന മിമർശനങ്ങളേയെല്ലാം സപ്പോർട്ട് ചെയ്യുന്ന കാഴ്ചയായിരുന്നു. ഒടുക്കം ലീഗിലേക്കുള്ള മടക്കം പൂർത്തിയാക്കി പാണക്കാട് തറവാട്ടിൽ.


കാരാട്ട് റസാക്ക് കേരളകൗമുദിയോട്...

കനത്ത തിരിച്ചടിയുണ്ടാവും

@ ഏതൊക്കെ മണ്ഡലങ്ങൾ പ്രതിസന്ധിയിലാവും...?

തനിക്ക് സ്വാധീനമുള്ള കൊടുവള്ളി, തിരുവമ്പാടി, കുന്ദമംഗലം നിയോജക മണ്ഡലങ്ങളിൽ എൽ.ഡി.എഫിനെതിരെ പ്രതിരോധം തീർക്കാൻ കഴിയും. ഇത് യു.ഡി.എഫിന് ഏറെ ഗുണം ചെയ്യും.

@ കുന്ദമംഗലത്ത് റഹീമിനെ പൂട്ടുമോ...?

കുന്ദമംഗലം നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി എം.എ. റസാക്കിന് വേണ്ടി പ്രചാരണത്തിനിറങ്ങും.

@ 2016ൽ ആരാണ് പിടിച്ചുകെട്ടിക്കൊണ്ടുപോയത്..?

2016 ൽ മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറിയായിരുന്ന തന്നെ കൊടുവള്ളിയിലെ സി.പി.എമ്മിന്റെയും പി.ടി.എ റഹീം നേതൃത്വം നൽകുന്ന പാർട്ടിയുടെയും മണ്ഡലം പഞ്ചായത്ത് ഭാരവാഹികളുടെ നേതൃത്വത്തിലാണ് ബലമായി പിടിച്ചു കൊണ്ടുപോയി ഇടതുപക്ഷക്കാരൻ ആക്കി താലികെട്ടിച്ചത്.

@ കൊടുവള്ളിയിൽ കഴിഞ്ഞതവണ പണി തന്നത് പി.ടി.എ റഹീമാണോ...?

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ തന്നെ പരാജയപ്പെടുത്താൻ പണിയെടുത്തത് പി.ടി.എ റഹീം നേതൃത്വം നൽകുന്ന പാർട്ടിയുടെയും അദ്ദേഹത്തിന്റെ കുടുംബങ്ങളുടെയും നേതൃത്വത്തിലാണ്. കൊടുവള്ളിയുടെ ഏറ്റവും വലിയ സ്വപ്ന പദ്ധതിയായിരുന്ന താൻ കൊണ്ട് വന്ന സിറാജ് മേൽ പാലം തുരങ്കപാത വരുമ്പോൾ അവരുടെ കുടുംബങ്ങൾക്ക് സ്ഥലം നഷ്ടമാകുമെന്ന് കരുതിയാണ് എന്റെ പരാജയം ഉറപ്പിക്കാൻ നീക്കം നടത്തിയത്.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.