SignIn
Kerala Kaumudi Online
Tuesday, 21 April 2026 11.56 AM IST

വോട്ടിംഗ് മെഷീനുകളുടെ സ്‌കാനിംഗ് ആദ്യഘട്ടം പൂർത്തിയായി 

Increase Font Size Decrease Font Size Print Page
scaning
ചാത്തമംഗലം വെയര്‍ ഹൗസില്‍ സൂക്ഷിച്ച വോട്ടിംഗ് മെഷീനുകള്‍ ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി സ്‌കാനിംഗ് നടപടികള്‍ പൂര്‍ത്തിയാക്കുന്നു

കോഴിക്കോട്: വോട്ടിംഗ് മെഷീനുകളുടെ ആദ്യഘട്ട സ്‌കാനിംഗ് പൂർത്തിയായി. ആദ്യതല പരിശോധന പൂർത്തിയാക്കി സ്റ്റോർ റൂമിൽ സൂക്ഷിച്ച മെഷീനുകളാണ് മണ്ഡലാടിസ്ഥാനത്തിൽ വേർതിരിച്ച് സ്‌കാനിംഗ് നടത്തുന്നത്. ഒരോ മണ്ഡലത്തിലെയും ഉദ്യോഗസ്ഥർ മെഷീനുകൾ ഏറ്റുവാങ്ങി സ്‌കാനിംഗ് പൂർത്തിയാക്കി. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സ്‌കാനിംഗിനു ശേഷം തരംതിരിച്ച മെഷീനുകൾ 25ന് മണ്ഡലങ്ങളിലെ റിട്ടേണിംഗ് ഓഫീസർമാർക്ക് കൈമാറി മണ്ഡലത്തിൽ ക്രമീകരിച്ച വെയർഹൗസിലേക്ക് മാറ്റും.

ഹ​രി​ത​ച​ട്ടം​ ​പാ​ലി​ക്ക​ണം

കോ​ഴി​ക്കോ​ട്:​ ​വോ​ട്ടെ​ണ്ണ​ൽ​ ​വ​രെ​ ​എ​ല്ലാ​ ​പ്ര​ചാ​ര​ണ​ ​പ​രി​പാ​ടി​ക​ളി​ലും​ ​ഹ​രി​ത​ച​ട്ടം​ ​ക​ർ​ശ​ന​മാ​യി​ ​പാ​ലി​ക്ക​ണ​മെ​ന്ന് ​ജി​ല്ല​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഓ​ഫീ​സ​ർ​ ​കൂ​ടി​യാ​യ​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​സ്‌​നേ​ഹി​ൽ​ ​കു​മാ​ർ​ ​സിം​ഗ് ​നി​ർ​ദ്ദേ​ശി​ച്ചു.​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ഏ​കോ​പി​പ്പി​ക്കാ​ൻ​ ​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​ചു​മ​ത​ല​പ്പെ​ടു​ത്തി.​ ​നി​രോ​ധി​ത​ ​പ്ലാ​സ്റ്റി​ക് ​ഉ​ത്പ​ന്ന​ങ്ങ​ൾ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ത് ​ത​ട​യാ​നും​ ​നി​യ​മ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്കാ​നു​മാ​യി​ ​ജി​ല്ലാ​ത​ല​ത്തി​ൽ​ ​ഗ്രീ​ൻ​ ​പ്രോ​ട്ടോ​കോ​ൾ​ ​എ​ൻ​ഫോ​ഴ്സ്‌​മെ​ന്റ് ​സ്‌​ക്വാ​ഡ് ​രൂ​പീ​ക​രി​ക്കും.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ദി​വ​സം​ ​പോ​ളിം​ഗ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള​ ​ഭ​ക്ഷ​ണം​ ​ഗ്രീ​ൻ​ ​പ്രോ​ട്ടോ​കോ​ൾ​ ​പാ​ലി​ച്ചാ​യി​രി​ക്കും​ ​വി​ത​ര​ണം​ ​ചെ​യ്യു​ക.​ ​എ​ല്ലാ​ ​ബൂ​ത്തു​ക​ളെ​യും​ ​ഹ​രി​ത​ ​ബൂ​ത്തു​ക​ളാ​ക്കും.​ ​വോ​ട്ടെ​ടു​പ്പി​ന് ​ശേ​ഷം​ ​മാ​ലി​ന്യം​ ​ഹ​രി​ത​ക​ർ​മ്മ​സേ​ന​ ​മു​ഖേ​ന​ ​കേ​ര​ള​ ​ക​മ്പ​നി​ക്ക് ​കൈ​മാ​റ​ണം.​ ​ആ​വ​ശ്യ​മാ​യ​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​മാ​ലി​ന്യം​ ​ത​രം​തി​രി​ക്കാ​ൻ​ ​ബി​ന്നു​ക​ൾ​ ​ഒ​രു​ക്കും.
തി​ര​ഞ്ഞെ​ടു​പ്പു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​വി​ത​ര​ണം​ ​ചെ​യ്യു​ന്ന​ ​ഐ.​ഡി​ ​കാ​ർ​ഡ്,​ ​പേ​ന​ ​തു​ട​ങ്ങി​യ​വ​ ​പ്ര​കൃ​തി​ ​സൗ​ഹൃ​ദ​മാ​യി​രി​ക്കും.​ ​എ​ല്ലാ​ ​ബൂ​ത്തു​ക​ളി​ലും​ ​ഹ​രി​ത​ ​ക​ർ​മ്മ​സേ​ന​യു​ണ്ടാ​കും.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​ഴി​ഞ്ഞ് ​ഒ​രു​ ​ദി​വ​സ​ത്തി​ന​കം​ ​ബൂ​ത്തു​ക​ൾ​ ​വൃ​ത്തി​യാ​ക്കും.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.