14 പേർ പത്രിക പിൻവലിച്ചു, അപരന്മാരും രംഗത്ത്
കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പിൽ ജില്ലയിലെ 13 മണ്ഡലങ്ങളിലായി 98 സ്ഥാനാർത്ഥികൾ മത്സരിക്കും. പത്രിക പിൻവലിക്കാനുള്ള സമയം വ്യാഴാഴ്ച മൂന്നു മണിക്കാണ് അവസാനിച്ചത്. ജില്ലയിൽ വിവിധ മണ്ഡലങ്ങളിലായി 14 പേർ പിൻവലിച്ചു. കൊടുവള്ളിയിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികളുള്ളത്, 11. കോഴിക്കോട് നോർത്തും പേരാമ്പ്രയുമാണ് പത്ത് വീതം സ്ഥാനാർത്ഥികളുമായി തൊട്ടു പിന്നിലുള്ളത്. അപരന്മാരും രംഗത്തുണ്ട്.
വയനാട് ജില്ലയിൽ മത്സര രംഗത്തുള്ളത് 21 സ്ഥാനാർത്ഥികൾ. കൽപ്പറ്റ മണ്ഡലത്തിലെ ഡി. രാജൻ (ആർജെഡി) നാമനിർദ്ദേശ പത്രിക പിൻവലിച്ചു. മാനന്തവാടി മണ്ഡലത്തിൽ മൂന്ന് പേരും സുൽത്താൻ ബത്തേരിയിൽ എട്ട് പേരും കൽപ്പറ്റയിൽ 10 പേരുമാണ് മത്സരരംഗത്തുള്ളത്. സ്ഥാനാർത്ഥികൾക്ക് ചിഹ്നങ്ങളും അനുവദിച്ചു.
മണ്ഡലം, സ്ഥാനാർത്ഥികൾ
വടകര
1. അഡ്വ. കെ ദിലീപ്, ബി.ജെ.പി, 2. എം കെ ഭാസ്കരൻ, രാഷ്ട്രീയ ജനതാദൾ
3. കെ കെ രമ, ആർ.എം.പി.ഐ, 4. ഷംസീർ ചോമ്പാല, സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഒഫ് ഇന്ത്യ
5. ഭാസ്കരൻ കെ കെ, സ്വതന്ത്രൻ, 6. രമ ടി.പി, സ്വതന്ത്ര,7. രമ, സ്വതന്ത്ര, 8. രാമകൃഷ്ണൻ വട്ടക്കണ്ടി, സ്വതന്ത്രൻ
കുറ്റ്യാടി
1. പാറക്കൽ അബ്ദുല്ല, ലീഗ്, 2. കെ.പി കഞ്ഞമ്മദ് കുട്ടി, സി.പി.എം. 3. രാമദാസ് മണലേരി, ബി.ജെ.പി
4. അബ്ദുള്ള, സ്വതന്ത്രൻ, 5. കുഞ്ഞമ്മത്കുട്ടി, സ്വതന്ത്രൻ,
നാദാപുരം
1. കെ എം അഭിജിത്ത്, കോൺഗ്രസ്, 2. അഡ്വ. പി.വസന്തം, സി.പി.ഐ, 3. സി.പി വിപിൻചന്ദ്രൻ, ബി.ജെ.പി
4. കെ.എം അഭിജിത്ത് , സ്വതന്ത്രൻ, 5. അഭിജിത്ത് , സ്വതന്ത്രൻ, 6. പത്മകുമാർ, സ്വതന്ത്രൻ, 7. വസന്ത, സ്വതന്ത്ര
കൊയിലാണ്ടി
1. കെ ദാസൻ, സി.പി.എം, 2. പ്രഫുൽ കൃഷ്ണൻ, ബി.ജെ.പി, 3. അഡ്വ.കെ പ്രവീൺ കുമാർ, കോൺഗ്രസ്,
4. മുസ്തഫ പി.കെ (പടിഞ്ഞാറേ കുനിയോത്ത്), ആം ആദ്മി പാർട്ടി, 5. കെ ദാസൻ, സ്വതന്ത്രൻ,
6. അഡ്വ. പ്രവീൺ, സ്വതന്ത്രൻ, 7. പ്രവീൺ കുമാർ, സ്വതന്ത്രൻ,
പേരാമ്പ്ര
1. അഡ്വ. ഫാത്തിമ തഹിലിയ, ലീഗ്, 2. എം.മോഹനൻ മാസ്റ്റർ, ബി.ജെ.പി 3. രഞ്ജിത് മലയിൽ, ആം ആദ്മി പാർട്ടി,
4. ടി.പി രാമകൃഷ്ണൻ, സി.പി.എം, 5. അഖിൽ കുമാർ.എം, സി.പി.ഐ (മാർക്സിസ്റ്റ് ലെനിനിസ്റ്റ്) റെഡ്സ്റ്റാർ,
6. ഫാത്തിമ നസ്റി വി, സ്വതന്ത്ര, 7. ഫാത്തിമത്തു റുക്സാന പി, സ്വതന്ത്ര, 8. പി.കെ ബിജു മാസ്റ്റർ, സ്വതന്ത്രൻ,
9. കെ.രാമകൃഷ്ണൻ, സ്വതന്ത്രൻ, 10. ടി.എം രാമകൃഷ്ണൻ , സ്വതന്ത്രൻ
ബാലുശ്ശേരി
1. അഡ്വ. കെ എം സച്ചിൻ ദേവ്, സി.പി.എം , 2. സി പി സതീഷ്, ബി.ജെ.പി, 3. വി ടി സൂരജ്, കോൺഗ്രസ്,
4. അഭിജിത്, സ്വതന്ത്രൻ, 5. സൂരജ് കെ , സ്വതന്ത്രൻ,
എലത്തൂർ
1. അബ്ദുൽ ബാസിത് അത്തോളി, ആം ആദ്മി പാർട്ടി, 2. ദേവദാസ് ടി, ബി.ജെ.പി,
3. അഡ്വ. വിദ്യ ബാലകൃഷ്ണൻ, കോൺഗ്രസ്, 4. എ.കെ ശശീന്ദ്രൻ, എൻ.സി.പി ശരത് പവാർ,
5. പി.കെ ശശീന്ദ്രൻ , എൻ.സി.പി, 6. പി.എം ശ്രീകുമാർ, സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഒഫ് ഇന്ത്യ(കമ്മ്യൂണിസ്റ്റ്),
7. വി.കെ ശശീന്ദ്രൻ, സ്വതന്ത്രൻ,
8. അഡ്വ. സുമിൻ എസ് നെടുങ്ങാടൻ, സ്വതന്ത്രൻ,
കോഴിക്കോട് നോർത്ത്
1. ഡോ. അൽഫോൻസ മാത്യു ടീച്ചർ, ആം ആദ്മി പാർട്ടി, 2. അഡ്വ. കെ.ജയന്ത്, കോൺഗ്രസ്,
3. നവ്യ ഹരിദാസ്, ബി.ജെ.പി, 4. തോട്ടത്തിൽ രവീന്ദ്രൻ, 5. എ.സജീന, സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ(കമ്മ്യൂണിസ്റ്റ്), 6. ജയന്ത്.എസ് , സ്വതന്ത്രൻ, 7. ജയന്ത് കുമാർ, സ്വതന്ത്രൻ,
8. രവീന്ദ്രൻ, സ്വതന്ത്രൻ, 9. രവീന്ദ്രൻ, സ്വതന്ത്രൻ, 10. രവീന്ദ്രനാഥൻ നായർ, സ്വതന്ത്രൻ,
കോഴിക്കോട് സൗത്ത്
1. അഡ്വ. ഫൈസൽ ബാബു, ലീഗ്, 2. ടി.റനീഷ്, ബി.ജെ.പി,
3. അഹമ്മദ് ദേവർകോവിൽ, ഐ.എൻ.എൽ.
ബേപ്പൂർ
1. അഡ്വ. പ്രകാശ് ബാബു, ബി.ജെ.പി, 2. പി.എ മുഹമ്മദ് റിയാസ്, സി.പി.എം, 3. അൻവർ , സ്വതന്ത്രൻ,
4. അൻവർ, സ്വതന്ത്രൻ, 5. അൻവർ , സ്വതന്ത്രൻ, 6. പി.വി അൻവർ, സ്വതന്ത്രൻ, 7. അൻവർ അലി ഹസൻ , സ്വതന്ത്രൻ, 8. മുഹമ്മദ് റിസാസ് പി സി , സ്വതന്ത്രൻ.
കുന്ദമംഗലം
1. എം.എ റസാഖ് മാസ്റ്റർ, ലീഗ്, 2. അഡ്വ. വി.കെ സജീവൻ, ബി.ജെ.പി, 3. സന്തോഷ് പി.ടി, ആൾ ഇന്ത്യ ഹിന്ദുസ്ഥാൻ കോൺഗ്രസ് പാർട്ടി, 4. അബ്ദു റസാക്ക് , സ്വതന്ത്രൻ, 5. അബ്ദുൽ റസ്ക്ക് , സ്വത്രന്ത്രൻ,
6. മാവൂർ മുഹമ്മദ് അലി, സ്വതന്ത്രൻ, 7. റഹീം , സ്വതന്ത്രൻ, 8. റഹീം പി, സ്വതന്ത്രൻ, 9. അഡ്വ. പി ടി എ റഹീം, സ്വതന്ത്രൻ,
കൊടുവള്ളി
1. പി കെ ഫിറോസ്, ലീഗ്, 2. ബവൻകുട്ടി, ആം ആദ്മി പാർട്ടി, 3. ഗിരി പാമ്പനാൽ, ഭാരതീയ ധർമജനസേന,
4. സുനിൽ മന്നത്ത്, റിപബ്ലിക്കൻ പാർട്ടി ഒഫ് ഇന്ത്യ(എ), 5. അബ്ദുൽ ഷുക്കൂർ, സ്വതന്ത്രൻ,
6. ഫിറോസ് , 7. ഫിറോസ് കെ സി, സ്വതന്ത്രൻ, 8. സലീം മടവൂർ, സ്വതന്ത്രൻ, 9. സലീം മുട്ടാഞ്ചേരി, സ്വതന്ത്രൻ,
10. സലീം സി കെ, സ്വതന്ത്രൻ, 11. സജീർ, സ്വതന്ത്രൻ
തിരുവമ്പാടി
1. സി.കെ കാസിം, ലീഗ്, 2. ലിന്റോ ജോസഫ്, സി.പി.എം, 3. സണ്ണി വി.ജോസഫ്, ആം ആദ്മി പാർട്ടി,
4. സണ്ണി തോമസ്, ട്വന്റിട്വന്റി പാർട്ടി, 5. പി കെ കാസിം, സ്വതന്ത്രൻ, 6. മുഹമ്മദ് കാസിം, സ്വതന്ത്രൻ,
7. ഡോ.വിൽസൺ റോക്കി, സ്വതന്ത്രൻ,
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |