വടകര: യു.ഡി.എഫ് - ആർ.എം.പി ജനകീയ മുന്നണി അഴിയൂർ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അഴിയൂർ ചുങ്കം എസ്.ബി.ഐ ബാങ്കിന് എതിർ വശം വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കോട്ടയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുന്നണി പഞ്ചായത്ത് ചെയർമാൻ യു എ റഹീം അദ്ധ്യക്ഷത വഹിച്ചു. പറമ്പത്ത് പ്രഭാകരൻ, വി.കെ അനിൽകുമാർ, പി ബാബുരാജ്, വി.പി പ്രകാശൻ, പ്രദീപ് ചോമ്പാല, ടി.സി രാമചന്ദ്രൻ, കെ.പി വിജയൻ, ഫിറോസ് കാളാണ്ടി, പി.പി ഇസ്മായിൽ, കെ.കെ ഷെറിൻ കുമാർ, യുസഫ് കുന്നുമ്മൽ, സാജിദ് നെല്ലോളി, സി സുഗതൻ, നവാസ് നെല്ലോളി, രാജേഷ് അഴിയൂർ, എം ഇസ്മായിൽ, പി.കെ കോയ, പി.കെ കാസിം തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |