മുക്കം: തിരുവമ്പാടി മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി സണ്ണി തോമസ് കാരശ്ശേരി പഞ്ചായത്തിലും മുക്കം നഗരസഭയിലെ വിവിധയിടങ്ങളിലും പര്യടനം നടത്തി. തേക്കുംകുറ്റി കോൺവെന്റ് സന്ദർശിച്ചു. ദേശീയ സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവായ ഡോ.ഹമീദിനെയും സന്ദർശിച്ചു. നോർത്ത് കാരശ്ശേരിയിലെ ഹൈലൈഫ് ആയുർവേദ ആശുപത്രി സന്ദർശിച്ചു. മുക്കം നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ സ്ഥാനാർത്ഥി ജനസമ്പർക്കം നടത്തി. ബി.പി മൊയ്തീൻ സേവാമന്ദിർ ഡയറക്ടറും സാമൂഹ്യ പ്രവർത്തകയുമായ കാഞ്ചനമാലയെ സന്ദർശിച്ചു. എഴുത്തുകാരനായ നീലേശ്വരം ഭാസ്കരനെ സന്ദർശിച്ച് പൊന്നാട അണിയിച്ചു. താൻ രചിച്ച ഐതിഹ്യമാല എന്ന പുസ്തകം നൽകി. മുക്കത്തെ പി.എസ്.സി കോച്ചിംഗ് സെൻ്ററിലും സ്ഥാനാർത്ഥിയെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |