ഫറോക്ക്: ബേപ്പൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പി.വി അൻവർ മണ്ഡലതല പര്യടനം നടത്തി. ബേപ്പൂർ മേഖലയിലെ ഫിറ്റ്‌നസ് സെന്ററുകളിലും ജിംനേഷ്യങ്ങളിലുമെത്തി. അരക്കിണർ, മാത്തോട്ടം തുടങ്ങിയ സ്ഥലങ്ങളിലെ ജിംനേഷ്യങ്ങളിൽ സ്ഥാനാർത്ഥിയെത്തി. വ്യായാമത്തിലേർപ്പെട്ടിരിക്കുന്ന യുവാക്കളുമായി ആശയവിനിമയം നടത്തി. വോട്ടു ചോദിക്കുന്നതനുപരി യുവാക്കളുടെ ആരോഗ്യകാര്യങ്ങളിലും സ്‌പോർട്‌സ് രംഗത്തെ സൗകര്യങ്ങളെ കുറിച്ചും ചോദിച്ചറിഞ്ഞു. ജനതയുടെ ആരോഗ്യം നാടിന്റെ സമ്പത്താണ്, ലഹരി മുക്തവും ശാരീരക ക്ഷമതയുളള സമൂഹത്തെ വാർത്തെടുക്കുകയാണ് നമ്മുടെ ലക്ഷ്യമെന്നു ഇതിനു വേണ്ട സൗകര്യങ്ങൾ ബേപ്പൂരിലൊരുക്കുമെന്നും അൻവർ പറഞ്ഞു. എല്ലാ കുതന്ത്രങ്ങളെയും അതിജീവിച്ച് ബേപ്പൂരിൽ യു.ഡി.എഫ് ചരിത്ര വിജയം നേടുമെന്നും അൻവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |