ഫറോക്ക് : ബേപ്പൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പി.വി അൻവറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം കരുവൻതിരുത്തിയിൽ
മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മർ പാണ്ടികശാല ഉദ്ഘാടനം ചെയ്തു. കെ.എം ഹനീഫ അദ്ധ്യക്ഷത വഹിച്ചു. കരുവൻതിരുത്തി പാതിരിക്കാട്ടിൽ നിന്നാരംഭിച്ച പ്രചാരണം മംത്തിൽ പാടം, കോതാർത്തോട്, തെക്കെതല , മൂന്നിലാംപാടം, മോലായി വളപ്പ്, പുറ്റേക്കാട് എന്നിവിടങ്ങളിലെ സ്വീകരണശേഷം കല്ലമ്പാറയിൽ സമാപിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ യു.ഡി.എഫ് നേതാക്കളായ കെ.കെ ആലിക്കുട്ടി, വി.മുഹമ്മദ് ഹസൻ, എ.അഹമ്മദ് കോയ , പി.കെ.ജാഫർ , സി.വി.ബാവ, വി.മുഹമ്മദ് ബഷീർ, സി.ചന്ദ്രിക, പി.കെ. സലാം എൻ.സി. റസാക്ക്, മമ്മു വേങ്ങാട്ട്, ശംസീർ പാണ്ടികശാല, ടി.പി. സലിം, സലാം ഇളയടത്ത് ജുനീഷ്, റഹൂഫ് പുറക്കാട്, ദീനിഷ് ലാൽ മുല്ലശ്ശേരി , കെ.ടി. നരേന്ദ്രൻ , അസ്കർ ഫറോക്ക്, മായക്കര ബാവ, ഷാജി പറശ്ശേരി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |