മുക്കം: തിരുവമ്പാടി മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ലിന്റോ ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം മുക്കത്ത് വിദ്യാർത്ഥി റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. എൽ.ഡി.എസ്.എഫ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മത്തായി ചാക്കോ സ്മാരക മന്ദിരത്തിൽ നിന്നാരംഭിച്ച റാലി മുക്കം നഗരം ചുറ്റി ആലിൻ ചുവട്ടിൽ സമാപിച്ചു. മലയോര മേഖലയിലെ വിവിധ ക്യാമ്പസുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു. പൊതുയോഗം എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗം ഫസൽ ഷെരീഫ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അർജുൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം ഫിദ, അജയ് എന്നിവർ നേതൃത്വം നൽകി. റാലിയിൽ സ്ഥാനാർത്ഥി ലിന്റോ ജോസഫ് പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |