കക്കട്ടിൽ :ദാറുൽ ഫുർഖാൻ ഖുർആൻ പഠന കേന്ദ്രത്തിനായി ചീക്കോന്ന് വലിയ ജുമുഅത്ത് പള്ളി കോമ്പൗണ്ടിൽ നിർമ്മിച്ച കെട്ടിടം കേരള ജംഇയത്തുൽ ഉലമാ ജനറൽ സെക്രട്ടരി ഹനീഫ് കായക്കൊടി ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.കെ. കുഞ്ഞബ്ദുല്ല അദ്ധ്യക്ഷത വഹിച്ചു. കൺവീനർ നാസർ കിടക്കാട്ട്, പര്യയ് മാറാൻ കണ്ടി, പ്രിൻസിപ്പൽ അബ്ദുൾ ജലീൽ ബാലുശ്ശേരി ,പള്ളി ഖതീബ് മൊയ്തു മന്നാനി, ഡോ കെ. പി. സൂപ്പി , വൈസ് ചെയർമാൻ അഹമ്മദ് പാതിരിപ്പറ്റ, പി. എം. കുഞ്ഞബ്ദുല്ല, കെ. പി. സലാം, ആമത് കല്ലുമ്മൽ, ജാഫർ ഖാൻ പി.കെ എന്നിവർ പ്രസംഗിച്ചു. പ്രശസ്ത പണ്ഡിതൻ അൻസാർ നന്മണ്ട മുഖ്യപ്രഭാഷണം നടത്തി. സ്ഥാപനത്തിൽ നിന്ന് ഹിഫ്ള് പഠനം പൂർത്തിയാക്കിയ മുഹമ്മദ് ഐമന് ഹനീഫ് കായക്കൊടി സനദ് ദാനം നിർവഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |