കുറ്റ്യാടി: കെ.പി.എസ്.ടി.എ കുന്നുമ്മൽ ഉപജില്ല കമ്മിറ്റി സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ.എം. അഭിജിത്ത് ഉദ്ഘാടനം ചെയ്തു. ടി. സുധീരൻ അദ്ധ്യക്ഷത വഹിച്ചു. ഇ. ഉമേഷ് കുമാർ മുഖ്യാതിഥിയായി. വിരമിക്കുന്ന കെ.മനോജ്, പി.കെ. സണ്ണി, പി.കെ. സലാം, ഇ. സവിത, പി. ഗീത, ഡജി റാജി എന്നിവർക്ക് കെ.എം. അഭിജിത്ത് ഉപഹാരങ്ങൾ കൈമാറി. എസ്. സുനന്ദ്, പി. രഞ്ജിത്ത് കുമാർ, അഖിൽ ഹരികൃഷ്ണൻ, ഇ. ഉഷ, വി.വിജേഷ്, പി.പി. ദിനേശൻ, ടി.വി. രാഹുൽ, എം.കെ. അബ്ദുൾ ജലീൽ, പി.സാജിദ്, ജി.കെ. വരുൺ കുമാർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |