പയ്യോളി: വാണിജ്യ പാചക വാതകത്തിൻ്റെ അമിതമായ വില വർദ്ധനയിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളി പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും സംഘടിപ്പിച്ചു. ജില്ല വൈസ് പ്രസിഡന്റ് മണിയോത്ത് മൂസ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. സുഗണൻ, കെ.എം ഷമീർ പയ്യോളി, ചന്ദ്രൻ കണ്ടോത്ത് തച്ചൻകുന്ന്, ചന്ദ്രൻ മൂഴിക്കൽ കിഴൂർ, പവിത്രൻ നന്തി, നാരായണൻ തിക്കോടി, ടി.പി ഇസ്മായിൽ കൊയിലാണ്ടി, സിന്ധു ബാലകൃഷ്ണൻ, ജസ്ന, റജുല പയ്യോളി, സുഹറ നന്തി, സനീർ വില്യംകണ്ടി, ജി ഡെന്നിസൺ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
