SignIn
Kerala Kaumudi Online
Thursday, 25 June 2026 9.02 AM IST

വരുമ്പോൾ ഒന്നിച്ച്, പിന്നെ മണിക്കൂറുകളുടെ ഇടവേള

mju-

ട്രെയിൻ സമയം പുന:ക്രമീകരിക്കണമെന്ന ആവശ്യം ശക്തം

കോഴിക്കോട്: മലബാർ റൂട്ടിലോടുന്ന ട്രെയിനുകൾക്കിടയിലെ വലിയ ഇടവേള യാത്രക്കാരെ വലയ്ക്കുന്നു. ഇതു പരിഗണിച്ച് ട്രെയിനുകളുടെ സമയം പുന:ക്രമീകരിക്കണമെന്ന ആവശ്യം ശക്തം. വരുമ്പോൾ എല്ലാ ഒന്നിച്ച് വരും. പിന്നെ മണിക്കൂറുകൾ ട്രെയിനില്ലാത്ത സ്ഥിതിയാണുള്ളത്. രാവിലെ അഞ്ചിന് ഷൊർണൂരിൽ നിന്ന് പുറപ്പെടുന്ന കണ്ണൂരിലേക്കുള്ള മെമു പോയാല്‍ പിന്നെയുള്ളത് ചെന്നൈ- മംഗളുരു മെയിലും യശ്വന്ത്പുര - കണ്ണൂര്‍ ട്രെയിനുമാണ്. ചെന്നെെ - മംഗലാപുരം രാവിലെ ഏഴരയോടെ കോഴിക്കോട്ടെത്തും. പിന്നാലെ യശ്വന്ത്പുര-കണ്ണൂർ ട്രെയിനും. യശ്വന്ത്പുരയ്ക്ക് സ്റ്റോപ്പ് കുറവാണ്. എന്നിട്ടും ചെന്നെെ-മംഗലാപുരത്തിന് പിന്നാലെ ഇഴയുകയാണ് പതിവ്. സേലം മുതല്‍ ഇവ രണ്ടും ഒപ്പമാകുന്നു. ഇത് കഴിഞ്ഞാൽ പിന്നെ കണ്ണൂർ, മംഗലാപുരം ഭാഗത്തേക്ക് ട്രെയിൻ കിട്ടാൻ ഒന്നര മണിക്കൂർ കഴിയണം. തൃശൂര്‍ -കണ്ണൂര്‍ പാസഞ്ചര്‍ എക്സ്പ്രസ്, കോയമ്പത്തൂര്‍ - മംഗളുരു ഇന്റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്, എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എന്നിവയാണ് തൊട്ടു പിന്നിലെത്തുക. ഇതില്‍ നേരത്തെ ഷൊർണൂരിലെത്തുന്ന ത്യശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ ഇന്റര്‍സിറ്റികള്‍ക്കായി പിടിച്ചിടുന്നു. ഈ ട്രെയിൻ മണിക്കൂറുകൾ വെെകിയോടാറുണ്ട്. ബഫര്‍ സമയമുള്ളതു കൊണ്ട് കണ്ണൂരിലെത്തുമ്പോള്‍ റെയിൽവെയുടെ കണക്കിൽ 'റെെറ്റ് ടെെം' ആയിരിക്കും. ഹ്രസ്വദൂര, പ്രതിദിന യാത്രക്കാർ പ്രധാനമായും ഈ ട്രെയിനിനെയാണ് ആശ്രയിക്കുന്നത്. പിന്നെ രണ്ട് മണിക്കൂര്‍ കഴിയണം ഏറനാടും കോയമ്പത്തൂര്‍-മംഗളുരു പാസഞ്ചര്‍ എക്‌സ്പ്രസുമെത്താൻ. വെെകിട്ട് കണ്ണൂർ ഭാഗത്തു നിന്ന് കോഴിക്കോട്, ഷൊർണൂർ ഭാഗത്തേക്കും ഇതേ സ്ഥിതിയുണ്ട്.

തീർത്ഥാടകരെയും പരിഗണിക്കണം

ട്രെയിൻ സമയത്തിലും മറ്റും ഭേദഗതി നിർദ്ദേശങ്ങൾ യാത്രക്കാർ മുന്നോട്ടു വയ്ക്കുന്നുണ്ട്. ഇതിലൊന്നാണ് മംഗളുരു - ഷൊർണൂർ മെമു സർവീസ് പരിഗണിക്കണമെന്നത്. മംഗളുരു - രാമേശ്വരം ട്രെയിനും മംഗളുരു - തിരുനെൽവേലി ട്രെയിനും ട്രൈ വീക്ക്ലി സർവീസാക്കിയാൽ മലബാറിലെ തീർത്ഥാടന യാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യം ലഭിക്കുമെന്നും നിർദ്ദേശമുണ്ട്.

ട്രെയിനുകൾ ഒരുമിച്ചു പോവുകയും പിന്നീട് ദീർഘനേരം കാത്തിരിക്കുകയും ചെയ്യുന്നത് യാത്രക്കാരെ വലയ്ക്കുന്നു. സാങ്കേതിക പ്രശ്‌നങ്ങളുണ്ടെങ്കിൽ പരിഹരിക്കണം.

മുനീർ കുറുമ്പടി, ചെയർമാൻ, മലബാർ റയിൽ യൂസേഴ്സ് ഫോറം

കോ​ഴി​ക്കോ​ട് ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​ൻ​ ​ന​വീ​ക​ര​ണം:
പ്ര​വൃ​ത്തി​ക​ൾ​ ​വി​ല​യി​രു​ത്തി​ ​ദ​ക്ഷി​ണ​ ​റെ​യി​ൽ​വേ​ ​എ.​ജി.​എം

കോ​ഴി​ക്കോ​ട്:​ 472.96​ ​കോ​ടി​ ​ചെ​ല​വി​ൽ​ ​ലോ​കോ​ത്ത​ര​ ​നി​ല​വാ​ര​ത്തി​ൽ​ ​പു​ന​ർ​നി​ർ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ ​കോ​ഴി​ക്കോ​ട് ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​ൻ​ ​ന​വീ​ക​ര​ണ​ ​പ​ദ്ധ​തി​യു​ടെ​ ​പു​രോ​ഗ​തി​ ​ദ​ക്ഷി​ണ​ ​റെ​യി​ൽ​വേ​ ​അ​ഡീ​ഷ​ണ​ൽ​ ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ​ ​വി​പി​ൻ​ ​കു​മാ​ർ​ ​നേ​രി​ട്ടെ​ത്തി​ ​വി​ല​യി​രു​ത്തി.​ ​നി​ശ്ചി​ത​ ​സ​മ​യ​ത്തി​ന​കം​ ​പ​ദ്ധ​തി​ ​പൂ​ർ​ത്തി​യാ​ക്കാ​ൻ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​വേ​ഗ​ത്തി​ലാ​ക്കാ​ൻ​ ​അ​ദ്ദേ​ഹം​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​സ്റ്റേ​ഷ​നി​ലെ​ ​വി​വി​ധ​ ​വി​ക​സ​ന​ ​പ​ദ്ധ​തി​ക​ളും​ ​സം​ഘം​ ​വി​ല​യി​രു​ത്തി.​ ​ഗു​ണ​നി​ല​വാ​രം,​ ​സു​ര​ക്ഷ,​ ​സ​മ​യ​ബ​ന്ധി​ത​ ​പൂ​ർ​ത്തീ​ക​ര​ണം​ ​എ​ന്നി​വ​ ​ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും​ ​ബ​ന്ധ​പ്പെ​ട്ട​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​നി​ർ​ദേ​ശം​ ​ന​ൽ​കി.​ ​പാ​ല​ക്കാ​ട് ​ഡി​വി​ഷ​ണ​ൽ​ ​റെ​യി​ൽ​വേ​ ​മാ​നേ​ജ​ർ​ ​മ​ധു​ക​ർ​ ​റോ​ട്ട് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​മു​തി​ർ​ന്ന​ ​റെ​യി​ൽ​വേ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​അ​ദ്ദേ​ഹ​ത്തെ​ ​അ​നു​ഗ​മി​ച്ചു.​ ​യാ​ത്ര​ക്കാ​ർ​ക്ക് ​ലോ​കോ​ത്ത​ര​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​ഒ​രു​ക്കു​ന്ന​തി​നും​ ​റെ​യി​ൽ​വേ​ ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​ആ​ധു​നി​ക​വ​ത്ക​രി​ക്കു​ന്ന​തി​നു​മു​ള്ള​ ​ദ​ക്ഷി​ണ​ ​റെ​യി​ൽ​വേ​യു​ടെ​ ​പ​ദ്ധ​തി​ക​ളു​ടെ​ ​ഭാ​ഗ​മാ​യാ​ണ് ​കോ​ഴി​ക്കോ​ട് ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​ൻ​ ​പു​ന​ർ​വി​ക​സ​ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​പു​രോ​ഗ​മി​ക്കു​ന്ന​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL