കടമേരി: സിൻഡ്രല ചിൽഡ്രൻസ് ഇംഗ്ലീഷ് തിയേറ്റർ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ രണ്ട് ദിവസങ്ങളിലായി കടമേരി തോട്ടോളിയിൽ നടന്നു വന്ന നാടക ക്യാമ്പ് സമാപിച്ചു. മോഹനൻ നൊച്ചാട് ഉദ്ഘാടനം നിർവഹിച്ചു. സുരേഷ് കൊളത്തൂർ, ഭരതൻ കുട്ടോത്ത്, ഇസ്മയിൽ കടത്തനാട്, മനോജ് ചെമ്മരത്തൂർ ക്യാമ്പ് നയിച്ചു. കെ.വി. രാജേഷ്, കെ.വി. രതീഷ് എന്നിവർ പ്രഭാഷണം നടത്തി. സമാപന സമ്മേളനം ടി.ആസ്യ ഉദ്ഘാടനം ചെയ്തു. പി.കെ. ബിന്ദു അദ്ധ്യക്ഷത വഹിച്ചു. കുറൂളിദാമോദരൻ, കെ. രാഘവൻ, എൻ.കെ. രമേശൻ, രാജീവൻ പടിഞ്ഞാറയിൽ, പി. രതീഷ് എന്നിവർ പ്രസംഗിച്ചു. കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |