SignIn
Kerala Kaumudi Online
Thursday, 21 May 2026 2.36 AM IST

ബി.എസ്.പി മണ്ഡലം കമ്മിറ്റി യോഗം

bsp
ബി എസ് പി മണ്ഡലം കമ്മിറ്റിയിൽ നിന്ന്

മുക്കം: മുക്കം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്നും കിടത്തി ചികിത്സ, സർജറി, പോസ്റ്റ്മോർട്ടം തുടങ്ങിയ സൗകര്യങ്ങൾ കൂടി ഉൾപ്പെടുത്തി വിപുലീകരിക്കണമെന്നും മുക്കത്ത് ചേർന്ന ബി.എസ്.പി തിരുവമ്പാടി മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ലാപ്രസിഡന്റ്‌ വാസു പുതുപ്പാടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് രമേശ് നന്മണ്ട, സംസ്ഥാന സെക്രട്ടറി മിനി എൻ കെ.ദാസൻ കൊടിയത്തൂർ, തേർവട്ടം ഭാസ്കരൻ പ്രസംഗിച്ചു. പി.കെ. വേലായുധൻ സ്വാഗതവും സുമേഷ് കെ.കെ നന്ദിയും പറഞ്ഞു. ഭാരവാഹികളായി പി.കെ. വേലായുധൻ (മണ്ഡലം പ്രസിഡന്റ്), സുമേഷ് കെ.കെ (സെക്രട്ടറി), സെയ്തലവി മാമ്പറ്റ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL