കാവിലുംപാറ: കാവിലുംപാറ പഞ്ചായത്ത് ഉൾപ്പെടെയുള്ള മലയോരമേഖലകളിലെ കാലവർഷക്കെടുതിയിൽ കാർഷിക വിളകൾക്കും വീടുകൾക്കുമുണ്ടായ നഷ്‌ടം പരിഹരിക്കുന്നതിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കേരള കോൺഗ്രസ് (എം ) ജില്ലാ നേതാക്കൾ ആവശ്യപ്പെട്ടു. തെങ്ങ്, കമുക് ,ജാതി, ഗ്രാമ്പൂ തുടങ്ങിയ ആയിരക്കണക്കിന് കാർഷികവിളകളാണ് ചുഴലിക്കാറ്റിൽ നശിച്ചത്. നാശനഷ്ടത്തിന്റെ കണക്കെടുപ്പ് നടത്താൻ സർക്കാർ നിർദ്ദേശം നൽകണമെന്ന് സംഭവസ്ഥലം സന്ദർശിച്ച കേരള കോൺഗ്രസ് (എം) ജില്ലാപ്രസിഡന്റ് ടി.എം ജോസഫ്, നേതാക്കളായ കെ.എം പോൾസൻ, ബോബി മൂക്കൻതോട്ടം, വിനോദ് കിഴക്കയിൽ, റോബിറ്റ് പുതുകുളങ്ങര,ബേബി കറുകമാലിൽ, സണ്ണി ഞെഴുകുംകാട്ടിൽ, തോമസ് കടുത്തലകുന്നേൽ സാലിസജി, ജോബി വാതപ്പിള്ളി എന്നിവർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |