കോഴിക്കോട്: കേരളകൗമുദിയും രാമനാട്ടുകര മനശാന്തി ഹോസ്പിറ്റലും സംയുക്തമായി ഐ.എച്ച്.ആർ.ഡി കോളേജ് ഫോർ അപ്ലൈഡ് സയൻസിൽ സംഘടിപ്പിച്ച 'ബോധപൗർണമി' ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാർ എക്‌സൈസ് നോർത്ത് സോൺ ജോയിന്റ് കമ്മിഷണർ ആർ.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കേരളകൗമുദി കോഴിക്കോട് യൂണിറ്റ് ചീഫ് എൻ.രാജീവ് അദ്ധ്യക്ഷത വഹിച്ചു. മനശാന്തി ഹോസ്പിറ്റൽ മേധാവി ഡോ. അനീസ് അലിയെ കേരളകൗമുദി വൈദ്യശ്രേഷ്ഠ പുരസ്‌കാരം നൽകി ആദരിച്ചു. ഐ.എച്ച്.ആർ.ഡി കോളേജ് പ്രിൻസിപ്പൽ എ.സുമിത മുഖ്യാതിഥിയായി. മനശാന്തി ഹോസ്പിറ്റൽ മേധാവി ഡോ.ഹനീസ് അലി ക്ലാസെടുത്തു. ഐ.എച്ച്.ആർ.ഡി കോളേജ് കൊമേഴ്സ് വിഭാഗം അസി. പ്രൊഫസർ കെ.ഷാഹിദ സ്വാഗതവും കേരളകൗമുദി സർക്കുലേഷൻ മാനേജർ റഷീദ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |