SignIn
Kerala Kaumudi Online
Thursday, 25 June 2026 4.06 AM IST

ലഹരിക്കെതിരെ തൂഫാൻ ഗോൾ

photo
മങ്ങാട് എ.യു. പി സ്‌കൂൾ സംഘടിപ്പിച്ച വൺ മില്യൺ ഗോൾ പരിപാടി ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. അബ്ദുള്ള ഉദ്ഘാടനം ചെയ്യുന്നു

ഉണ്ണികുളം: വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ മങ്ങാട് എ.യു.പി സ്കൂൾ ‘ലഹരിക്കെതിരെ വൺ മില്യൺ ഗോൾ’ സംഘടിപ്പിച്ചു. ഗോൾപോസ്റ്റിലേക്ക് പന്തടിച്ചു കയറ്റി ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. അബ്ദുള്ള ഉദ്ഘാടനം നിർവഹിച്ചു. പി.ടി .എ പ്രസിഡന്റ് ഖൈറുന്നീസ റഹീം അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എം ഹംസ,സ്കൂൾ മാനേജർ എൻ.ആർ.

അബ്ദുൽ നാസർ, മദർ പി.ടി.എ ചെയർപേഴ്സൺ ഷാഹിദ എം. എന്നിവർ ലഹരിവിരുദ്ധ സന്ദേശങ്ങൾ പങ്കുവച്ചു. ചടങ്ങിൽ ഒ.കെ. ദാമോദരൻ, സി. മജീദ് , കെ.കെ. അബ്ദുൽ ഗഫൂർ എന്നിവർ പ്രസംഗിച്ചു. സ്കൂൾ പ്രധാനദ്ധ്യാപകൻ ഉമ്മർ സ്വാഗതവും എ.കെ. ഗ്രിജീഷ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL