മാവൂർ: മാവൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് വികസന സമിതിയുടെയും ആർആർടിയുടെയും നേതൃത്വത്തിൽ അടിസ്ഥാന ജീവൻരക്ഷാ പരിശീലനവും ഗാർഹിക സുരക്ഷാ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. മാവൂർ സി.ഐ മുഹമ്മദ് റഫീഖ് ഉദ്ഘാടനം ചെയ്തു. കെ. ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു. ഷിജു കൂത്താളി പരിശീലനക്ലാസിന് നേതൃത്വം നൽകി. സത്യൻ കുതിരാടം, ബാബു കണയുംകുന്ന്, റഹീസ്, പ്രവീണ എൻ.പി ,സലീമത്ത്.കെ ,രജിതാസത്യൻ ,അയ്യപ്പൻ ഇ ,നാരായണൻ.ഇ ,രാധ.പി ,പ്രജീന, ഇമാമുദ്ദീൻ.കെ, പ്രസന്നകുമാർ.പി , അബീഷ് കെ, എ കെ വാസു , റിയാസ് എ.പി , ശിഹാബുദ്ദീൻ.എൻ , ബഷീർ കുതിരാടം നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |