SignIn
Kerala Kaumudi Online
Friday, 03 July 2026 4.39 AM IST

'ഓപ്പറേഷൻ മൺസൂൺ' പിഴ 5,65 ലക്ഷം

food
ഓപ്പറേഷൻ മൺസൂൺ

കോഴിക്കോട്: വൃത്തിയില്ലാത്ത ഭക്ഷ്യസാധനങ്ങൾ വിറ്റതിന് 15 ദിവസത്തിനകം പിഴയിട്ടത് 5,65,500 ലക്ഷം. ഭക്ഷണത്തിലൂടെയും കുടിവെള്ളത്തിലൂടെയും മഴക്കാല രോഗങ്ങൾ പകരുന്നത് തടയുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലയിൽ നടപ്പാക്കുന്ന 'ഓപ്പറേഷൻ മൺസൂൺ' പരിശോധനയിലാണ് പിഴ ഈടാക്കിയത്. ജൂൺ 15 മുതൽ 30 വരെ നടത്തിയ പ്രത്യേക പരിശോധനകളിൽ 80 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. ജില്ലയിലാകെ 1,094 പ്രത്യേക പരിശോധനകളാണ് നടത്തിയത്. 123 സ്ഥാപനങ്ങൾക്ക് വീഴ്ചകൾ പരിഹരിക്കാൻ നോട്ടീസ് നൽകി. 165 സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കുന്നതിനായി കോമ്പൗണ്ടിംഗ് നോട്ടീസ് നൽകുകയും അഞ്ച് സ്ഥാപനങ്ങൾക്കെതിരെ കേസെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. 593 ഭക്ഷ്യസാമ്പിളുകൾ ശേഖരിച്ച് ഗുണനിലവാര പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയച്ചു.

പരാതികൾ അറിയിക്കാം

1800 425 1125 ( ടോൾഫ്രീ )

''ഭക്ഷ്യസുരക്ഷാ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി തുടരും''-ബിബി മാത്യു

ഫുഡ് സേഫ്റ്റി അസി. കമ്മിഷണർ

പരിശോധന നടന്നത്

സ്കൂളുകൾ................67

മത്സ്യ സ്റ്റാളുകൾ..........164

തട്ടുകടകൾ....................... 38

അനാഥമന്ദിരങ്ങൾ.............4

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL