വടകര: കടത്തനാട് ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിക്ഷേപിച്ച പണം തിരികെ കിട്ടാത്തതിന് തിരുവള്ളൂർ സ്വദേശി ഇബ്രാഹിം ഹാജി (71) തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒന്നാം പ്രതി പ്രീനയെ പൊലീസ് അറസ്റ്റ് ചെയ്തു. സൊസൈറ്റി സെക്രട്ടറിയായ പ്രീന ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ അന്വേഷണ സംഘത്തിന് കൈമാറി. സൊസൈറ്റി മുൻ പ്രസിഡന്റ് ടി.വി.സുധീർ കുമാർ നിലവിലെ പ്രസിഡന്റ് റിനീഷ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |