SignIn
Kerala Kaumudi Online
Wednesday, 19 August 2026 5.00 AM IST

നാളികേര സംഭരണ കേന്ദ്രം ഉദ്ഘാടനം

coconutttt-
നാളികേര സംഭരണ കേന്ദ്രം

ഓമശ്ശേരി: താമരശ്ശേരി ഫാർമർ പ്രൊഡ്യൂസർ ആൻ്റ് മാർക്കറ്റിംഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (എഫ്.പി.ഒ) രണ്ടാമത്തെ നാളികേര സംഭരണ കേന്ദ്രം ഓമശ്ശേരി പഞ്ചായത്തിലെ അയ്യാട്ടു തുരുത്തിയിൽ രണ്ടാം വാർഡ് മെമ്പർ ജിൻസി സിബിൽ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് ഒ.പി. ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. പി.ഡി.എസ് ജില്ലാ കോ ഓർഡിനേറ്റർ, ഹബീബ് റഹ്മാൻ പദ്ധതിയുടെ വിശദീകരണം നടത്തി. കർഷക പ്രവർത്തകൻ കെ.വി.ഷാജി, മലയോരം ഫാർമേഴ്സ് ക്ലബ് സെക്രട്ടറി വി.എൻ.വാസു, ജയപ്രകാശൻ, ഡയറക്ടർ ലാലി ജോസ് എന്നിവർ പ്രസംഗിച്ചു. ഡയറക്ടർ സനിൽകുമാർ സ്വാഗതവും സെക്രട്ടറി .കെ.ദാസൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL