വടകര: ഗവ. യു.പി. സ്കൂൾ ഒഞ്ചിയത്തിൽ 80-ാമത് സ്വാതന്ത്ര്യദിനാഘോഷം വിവിധ പരിപാടികളോടെ ആചരിച്ചു. കാമ്പിശ്ശേരി പുരസ്കാരജേതാവും മടപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ റിട്ടയേർഡ് അദ്ധ്യാപകനുമായ സുജിത്ത് കുമാർ പി.കെ. ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് റജീഷ് ആർ.കെ അദ്ധ്യക്ഷത വഹിച്ചു.
മദർ പി.ടി.എ. പ്രസിഡന്റ് റഹീന എം.കെ., പി.ടി.എ. വൈസ് പ്രസിഡന്റുമാരായ പവിത്രൻ പി.കെ., വിനീഷ് സി. എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. പ്രധാനാദ്ധ്യാപകൻ ടി.വി.എ. ജലീൽ സ്വാഗതവും ബിജു മൂഴിക്കൽ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |