എളേറ്റിൽ: രാജ്യത്തെ മികച്ച ശ്വാസകോശ വിദഗ്ധർക്കുള്ള ടൈംസ് ഗ്രൂപ്പ് പുരസ്കാരം നേടിയ ഡോ. എം.സി. സാബിറിനെ പന്നൂർ പൗരാവലിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ‘സ്നേഹാദരം’ പരിപാടി കൃഷി മന്ത്രി അഡ്വ. ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. കൊടുവള്ളി നിയോജക മണ്ഡലം എം.എൽ.എ പി.കെ. ഫിറോസ് അദ്ധ്യക്ഷത വഹിച്ചു. എം.എ. റസാഖ് മുഖ്യപ്രഭാഷണം നടത്തി. സി.കെ. കാസിം മുഖ്യാതിഥിയായി. ജാഫർ അഷ്റഫ്, സി. സുബൈർ, എൻ.സി. ഉസൈൻ, മുഹമ്മദൻസ്, ഡോ. സി. മുഹമ്മദ്, എം.എം. വിജയകുമാർ, ഡോ. എം.സി. സാബിർ, ഡോ. അഷ്റഫ് കയ്യലശ്ശേരി, പി.പി. ഇസ്മായിൽ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |