SignIn
Kerala Kaumudi Online
Thursday, 20 August 2026 3.13 AM IST

ഓണചന്ത ആരംഭിച്ചു

photo
ഓണചന്ത നഗരസഭാചെയർപേഴ്സൺ യുു.കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

കൊയിലാണ്ടി: ഇന്റഗ്രേറ്റഡ് അഗ്രികള്‍ച്ചറല്‍ ഡെവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓണചന്ത ആരംഭിച്ചു. പെരുവട്ടൂരില്‍ നടന്ന ഓണചന്തയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ യു.കെ ചന്ദ്രന്‍ നിര്‍വഹിച്ചു. രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് 5 മണി വരെയാണ് ചന്തയുടെ പ്രവൃത്തി സമയം. ചടങ്ങില്‍ പ്രസിഡൻ്റ് കെ. ഷിജു അദ്ധ്യക്ഷത വഹിച്ചു. ആദ്യവില്പന നഗരസഭ ചെയര്‍പേഴ്‌സൺ കൈമാറി. ചടങ്ങില്‍ നഗരസഭ കൗണ്‍സിലര്‍ എ.കെ രമേശ്, ദിനേശന്‍, ടി. ഗംഗാധരന്‍, വി. സുന്ദരന്‍, സെക്രട്ടറി വി.പി. ശ്രീജ തുടങ്ങിയവര്‍ പ്രസംഗിച്ചു. വൈസ് പ്രസിഡൻ്റ് പി. ചന്ദ്ര ശേഖരൻ സ്വാഗതവും അനൂപ് വി.എം നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL