ചാത്തമംഗലം: നെച്ചൂളിയിലെ സൂര്യ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കർഷക വന്ദനം നടത്തി. മുതിർന്ന കർഷകരെയും കർഷക തൊഴിലാളികളെയും ആദരിച്ചു. പി.സി. പദ്മനാഭൻ നായർ അദ്ധ്യക്ഷത വഹിച്ചു. ചാത്തമംഗലം കൃഷി ഓഫീസർ പി.ശ്യാം ദാസ് ഉദ്ഘാടനം ചെയ്തു. ഡോ. മാലി മുഖ്യാതിഥിയായി. കെ.സി. ഭാസ്കരൻ കർഷകരെ പരിചയപ്പെടുത്തി. കോഴിക്കോട് നാട്ടറിവിൻ കൂട്ടം നാടൻപാട്ട് അവതരിപ്പിച്ചു. ഒ.ടി. വേലായുധൻ, പ്രേമൻ ചേളന്നൂർ എന്നിവരുടെ നേതൃത്വത്തിലുള്ള ഗായക സംഘത്തിന് എൻ.സാജിർ, കെ.കെ.നിയാസ് എന്നിവർ ഉപഹാരങ്ങൾ നൽകി.സഹദേവൻ സ്വാഗതവും ശ്രീധരൻ തെക്കെ തൊടികയിൽ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |