രാമനാട്ടുകര: ഹ്രസ്വ സിനിമയും ഡോക്യുമെന്ററിയുംനിർമ്മിച്ച് വിദേശ ഫെസ്റ്റിവെലുകളിൽ പ്രദർശിപ്പിച്ച് ശ്രദ്ധേയനായ സംവിധായകൻ ജസീർ തെക്കേകരയെ ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ രാമനാട്ടുകര യൂണിറ്റ് അനുമോദിച്ചു. ഇപ്റ്റ ദേശീയ വൈസ് പ്രസിഡന്റ്
ടി.വി.ബാലൻ പൊന്നാടയണിച്ച് ഉപഹാര സമർപ്പണം നടത്തി,ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അനിൽമാരാത്ത്അദ്ധ്യക്ഷത വഹിച്ചു.രാമനാട്ടുകര മുൻസിപ്പൽ കൗൺസിലർ റമിന വെള്ളാശ്ശേരി, ഇപ്റ്റ സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ പി.ടി.സുരേഷ്,നടൻമാരായ സുരേഷ് കനവ്,നാസർ ഷാ എഴുത്തുകാരി റംല സെയ്തലവി, കവി,ഗാനരചയിതാവ് അഡ്വ: ബാബു പട്ടത്താനം, രാജേഷ് നെല്ലിക്കോട്,യൂസഫലി കോടമ്പുഴ അഫ്സൽ രാമനാട്ടുകര ദിനേശ് ബാബു അത്തോളി, താജുദീൻ കടലുണ്ടി, ജീസ് തെക്കേകര, മജീദ് വെൺമരത്ത്. ഷെരീഫ്കോടമ്പുഴ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |