കുന്ദമംഗലം : കാരന്തൂരിൽ നടന്ന നാത്തൂൻസംഗമം ശ്രദ്ധേയമായി. വടക്കുംതല ഏരിയ റെസിഡൻസ് അസോസിയേഷനാണ് പരിപാടി സംഘടിപ്പിച്ചത്. വര റെസിഡൻസ് അസോസിയേഷനും, വനിതാവേദിയുടെയും സഹകരണത്തോടെയാണ് വടക്കും തലഗ്രാമത്തിൽ നിന്ന് കഴിഞ്ഞ 50 വർഷത്തിലേറെയായി വിവിധ നാടുകളിലേക്ക് വിവാഹം ചെയ്ത് പോയ ആയിരത്തോളം സഹോദരിമാരെ ഒരുമിച്ച് കൂട്ടിയത്. കാഞ്ചന കൊറ്റങ്ങൽ ഉദ്ഘാടനം ചെയ്തു. നടൻ വിജയൻ.വി നായർ മുഖ്യാതിഥിയായിരുന്നു, പ്രസിഡന്റ് ശിവശങ്കരൻ മേലേടത്ത് അദ്ധ്യക്ഷത വഹിച്ചു. ഡോ. മഞ്ജുള , പി. എൻ ഫെബിന, ഷൈജ വളപ്പിൽ, സോമൻ തൈക്കണ്ടിയിൽ, മനോജ് കാമ്പ്രത്ത് അജിത്ത് ശ്രീലകം,ശബരീഷ് കുമാർ, അബ്‌ദുറഹിമാൻ ഇടക്കുനി, സി.സോമൻ,ജാഫർ പടവയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |