പെരിന്തൽമണ്ണ: എൽ.ഡി.എഫ് പെരിന്തൽമണ്ണ മണ്ഡലം സ്ഥാനാർത്ഥി വി.പി മുഹമ്മദ് ഹനീഫയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള മേലാറ്റൂർ പഞ്ചായത്ത് എൽ.ഡി.എഫ് കൺവെൻഷൻ മേലാറ്റൂർ ടൗണിൽ നടന്നു. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ശ്യാം പ്രസാദ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ മേലാറ്റൂർ പഞ്ചായത്ത് സെക്രട്ടറി അബ്ദുറസാഖ് അദ്ധ്യക്ഷത വഹിച്ചു. പി രാമചന്ദ്രൻ, പെരിന്തൽമണ്ണ ഏരിയ കമ്മിറ്റിയംഗം വി.കെ റഊഫ്, മേലാറ്റൂർ പത്മനാഭൻ, കെ. സുഗുണപ്രകാശ് ,സി.ടി ഷാനവാസ്, പി.കുഞ്ഞു, സ്ഥാനാർത്ഥി വി.പി മുഹമ്മദ് ഹനീഫ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |