കൊണ്ടോട്ടി : യു.ഡി.എഫ് സ്ഥാനാർത്ഥി ടി.പി അഷറഫലി മുതുവല്ലൂർ പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ പര്യടനം നടത്തി. ബുധനാഴ്ച രാവിലെ 8.30ന് ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി പി. മാനുവിന്റെ വീട്ടിൽ നിന്നാണ് പ്രചരണത്തിന് തുടക്കമിട്ടത്. കൊണ്ടോട്ടി ശ്രീ അയ്യപ്പ സുബ്രഹ്മണ്യ ശിവക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തിലെ സദ്യയിൽ പങ്കെടുത്തു. ഉച്ചകഴിഞ്ഞ്
വാഴയൂർ സാഫി കോളേജ് സന്ദർശിച്ചു.
മുതുവല്ലൂർ പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ ഡി. സലാം, കൺവീനർ എ.ടി കരിം, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എം.പി സിദ്ധിഖ്, കെ.എൻ ബഷീർ, പി.ഉണ്ണി മൊയ്തീൻ കുട്ടി, ബിച്ചാപ്പുട്ടി മുണ്ടക്കുളം എന്നിവർ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |