വണ്ടൂർ: വേനൽക്കാല രോഗങ്ങൾ പടരാതിരിക്കാനും പൊതുജനാരോഗ്യം ഉറപ്പുവരുത്തുന്നതിനുമായി വണ്ടൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ ആരോഗ്യ വകുപ്പ് പരിശോധന കർശനമാക്കി. 'ഹെൽത്തി കേരള' കാമ്പെയിന്റെ ഭാഗമായി വണ്ടൂർ താലൂക്ക് ആശുപത്രിയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ വിവിധ ഇടങ്ങളിൽ മിന്നൽ പരിശോധന നടത്തി.
ഭക്ഷ്യവിൽപ്പന ശാലകൾ, താൽക്കാലിക വിപണികൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും പരിശോധന നടന്നത്. ഇതിൽ അശാസ്ത്രീയമായി മാലിന്യം തള്ളിയതായും ശുചിത്വ മാനദണ്ഡങ്ങൾ ലംഘിച്ചതായും കണ്ടെത്തിയവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിച്ചു. പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിന് അയ്യായിരം രൂപ വരെ പിഴ ഈടാക്കുകയും ചെയ്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു. താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്‌പെക്ടർ യു. നദീർ അഹമ്മദ്,ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ജസീർ, ജിതേഷ്, വിനയ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |