മലപ്പുറം: നിയമസഭാ തിരഞ്ഞടുപ്പിന്റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് നിയോഗിക്കപ്പെട്ട കൗണ്ടിംഗ് സൂപ്പർവൈസർമാർ, കൗണ്ടിംഗ് അസിസ്റ്റന്റുമാർ എന്നിവരുടെ ആദ്യഘട്ട പരിശീലനം ആരംഭിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, ആസൂത്രണ സമിതിയിലെ രണ്ട് കോൺഫറൻസ് ഹാളുകൾ, ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാൾ എന്നിങ്ങനെ നാലിടങ്ങളിലാണ് പരിശീലനം നടന്നത്. രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി 800 ഉദ്യോഗസ്ഥർ പരിശീലനത്തിൽ പങ്കെടുത്തു. വോട്ട് എണ്ണലുമായി ബന്ധപ്പെട്ടായിരുന്നു പരിശീലനം. ഇന്ന് ഇതേ വേദിയിൽ രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി മൈക്രോ ഒബ്സർവർമാർക്കും ബാക്കിയുള്ള കൗണ്ടിംഗ് സൂപ്പർവൈസർമാർക്കും പരിശീലനം നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |