തിരൂരങ്ങാടി: ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് തിരൂരങ്ങാടി പി. എസ്.എം.ഒ കോളേജിൽ നടന്ന സെമിനാർ മലപ്പുറം എ.ഡി.എം പി.ഒ. സാദിഖ് ഉദ്ഘാടനം ചെയ്തു. ജീവനി സെന്റർ കോളേജ് അലുംനി അസോസിയേഷനുമായി സഹകരിച്ചായിരുന്നു പരിപാടി.എക്‌സൈസ് റെയ്ഞ്ച് ഓഫീസർ പി.പി. പ്രമോദ് മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ. വി പി ജംഷീദ് അദ്ധ്യക്ഷനായി. ഡോ. മൻസൂർ അലി, അഡ്വ. സി.പി. മുസ്തഫ, എം. അബ്ദുൾ അമൽ, മുജീബ് താനാളൂർ, അസോസിയേറ്റ് പ്രൊഫ. ഡോ. കെ. റംല ,അസി.പ്രൊഫ. ഡോ. വി.പി.
ഷബീർ അഹമ്മദ്, പി. ശ്രുതി
സംസാരിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |