SignIn
Kerala Kaumudi Online
Friday, 10 July 2026 4.21 AM IST

ശമ്പള കുടിശ്ശിക ഉടൻ നൽകണം; സി.ഐ.ടി.യു

c
d


പെരിന്തൽമണ്ണ: മലബാർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്ര ജീവനക്കാർക്ക് നൽകാനുള്ള ശമ്പള കുടിശ്ശിക ഉടൻ നൽകണമെന്ന് മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സിഐടിയു) പെരിന്തൽമണ്ണ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. അങ്ങാടിപ്പുറത്ത് നടന്ന സമ്മേളനം യൂണിയൻ ജില്ലാ സെക്രട്ടറി കെ പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. കെ സത്യനാഥൻ അദ്ധ്യക്ഷനായി.
കെ.ടി അനിൽ കുമാർ, ബിജു, രജനി, വിദ്യ എന്നിവർ സംസാരിച്ചു. കെ ദിനേശൻ സ്വാഗതവും ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായി എം.
ഷൈജേഷ് (പ്രസിഡന്റ്),​ കൃഷ്ണൻ നമ്പൂതിരി (സെക്രട്ടറി),​ ഉണ്ണികൃഷ്ണൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL