മലപ്പുറം: എസ്.എസ്.എഫ് ഈസ്റ്റ് ജില്ലാ സാഹിത്യോത്സവിന് ഇന്ന് പെരിന്തൽമണ്ണയിൽ തുടക്കമാകും. വൈകിട്ട് അഞ്ചിന് മനഴി ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് സാംസ്‌കാരിക ഘോഷയാത്രയോടെ പരിപാടികൾ ആരംഭിക്കും.
ശനിയാഴ്ച മുതൽ 11 വേദികളിലായി മത്സരങ്ങൾ നടക്കും. 11, 12 തീയതികളിൽ 'കഥാബുക്' സാഹിത്യ പരിശീലന ക്യാമ്പ്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് സോഷ്യൽ ഹെൽത്ത് സമ്മിറ്റ് റവന്യൂ മന്ത്രി എ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. 12 ഡിവിഷനുകളിൽ നിന്നായി 3,000 മത്സരാർത്ഥികൾ 188 ഇനങ്ങളിൽ മാറ്റുരയ്ക്കുന്ന കലാമേള ഞായറാഴ്ച സമാപിക്കും. വാർത്താസമ്മേളനത്തിൽ സംഘാടകരായ ടി.മുഹമ്മദ് ശുഐബ്, സി.കെ.അജ്മൽ യാസീൻ, പി.പി.മുഹമ്മദ് ആസിഫ്, കെ.മുഹമ്മദ് റാഫി, എം.ടി.ഷാഹുൽ ഹമീദ് പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |