വള്ളിക്കുന്ന്: വായനാപക്ഷാചരണത്തിന്റെ ഭാഗമായി ഒലിപ്രംകടവ് തിരുത്തി ഉദയ വായനശാലയിൽ പുരോഗമന പ്രസ്ഥാനങ്ങളുടെ പ്രമുഖ നേതാവും ഗ്രന്ഥകാരനുമായിരുന്ന കെ. ദാമോദരനെ അനുസ്മരിച്ചു. വായനശാല ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ കെ. എം. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. വി.കെ. നാരായണൻകുട്ടി അനുസ്മരണ പ്രഭാഷണം നടത്തി. കെ. ദാമോദരന്റെ സാമൂഹിക, സാംസ്‌കാരിക, സാഹിത്യ സംഭാവനകളും പുരോഗമന ചിന്തകളുടെ പ്രചാരണത്തിൽ അദ്ദേഹം വഹിച്ച പങ്കും പ്രഭാഷണത്തിൽ അദ്ദേഹം അനുസ്മരിച്ചു. യു.ജയപ്രകാശ്, സി. മോഹനദാസ്, എം. വാസു, കെ.ശശിധരൻ, ടി.പി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |