വള്ളിക്കുന്ന്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) വള്ളിക്കുന്ന് നിയോജക മണ്ഡലം കലോത്സവം നടന്നു. സംഗീത അദ്ധ്യാപകൻ രാമനാട്ടുകര സതീശൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് ടി.കെ. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. കലോത്സവം കൺവീനർ പി.പി. ശ്രീധരൻ, സംസ്ഥാന സമിതി അംഗം അശോകൻ മേച്ചേരി, സംസ്ഥാന കൗൺസിലർ എൻ.കെ. ശശിധരൻ, ഇ.കെ. രാധ, രമ പാറോൽ, സരസ്വതി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |