SignIn
Kerala Kaumudi Online
Saturday, 01 August 2026 3.56 AM IST

രാമായണോത്സവം ഇന്ന് സമാപിക്കും.

s
s

തിരൂർ: കഴിഞ്ഞ നാല് ദിവസമായി തുഞ്ചൻ പറമ്പിൽ നടക്കുന്ന

രാമായണ മഹോത്സവം ഇന്ന് സമാപിക്കും. രാവിലെ 10ന് രാമായണത്തിലെ രാക്ഷസ കന്യകൾ എന്ന എന്ന വിഷയത്തിൽ ഷീജ വക്കവും രാമായണവും കാവ്യപാരമ്പര്യവും എന്ന വിഷയത്തിൽ കെ.എസ്. വെങ്കിടാചലവും പ്രഭാഷണം നടത്തും. വൈകിട്ട് അഞ്ചിന് രാമായണ പാരായണവും പാലക്കാട് ടി. മണി ആശാനും സംഘവും രാമായണം കഥയെ ആസ്പദമാക്കി അവതരിപ്പിക്കുന്ന പൊറാട്ട് നാടകവും നടക്കും. ഇന്നലെ രാവിലെ നടന്ന പ്രഭാഷണത്തിൽ രാമായണത്തിലെ അധികാര പോരാട്ടങ്ങളും, പ്രതിരോധങ്ങളും എന്ന വിഷയത്തിൽ അജിത് കൊളാടിയും രാമായണത്തിലെ കുടുംബ ബന്ധങ്ങൾ എന്ന വിഷയത്തിൽ കെ.സി. നാരായണനും പ്രഭാഷണം നടത്തി. വൈകിട്ട് രാമയണ പാരായണവും ഹനുമദ് ജനനം കഥാഭാഗം ഉൾപ്പെടുത്തി കലാമണ്ഡലം അനൂപ് ചാക്യാർ കൂത്തും അവതരിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL