തിരൂർ: തിരൂർ ജില്ലാശുപത്രിയുടെ സഞ്ചരിക്കുന്ന നേത്രരോഗ വിഭാഗവും താനാളൂർ കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി മൂലക്കൽ ജനകീയ ആരോഗ്യ കേന്ദ്രത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.താനാളൂർ പഞ്ചായത്ത് പ്രസിഡൻ്റ് കുഞ്ഞിപ്പ തെയ്യംമ്പാടി ഉദ്ഘാടനം ചെയ്തു. ടി.കെ. നസീർ അധ്യക്ഷനായി. കെ.സൽമത്ത്, വി. പുഷ്പലത, പി.എസ്. സഹദേവൻ എന്നിവർ സംസാരിച്ചു. ക്യാമ്പിന് ജില്ലാ മൊബൈൽ യൂണിറ്റ് ഒപ്താൽമിക് സർജൻ ഡോക്ടർ പി.പി.അബ്ദുൽ മാലിക്,താനാളൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ നിഗാർ കാസിം എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |