SignIn
Kerala Kaumudi Online
Sunday, 09 August 2026 3.52 AM IST

കുത്തിയിരുപ്പ് സമരം

നിലമ്പൂർ: നഗരസഭ മാലിന്യ നിർമ്മാർജ്ജന നടപടികൾ താറുമാറായതിൽ പ്രതിഷേധവുമായി ഇടതുമുന്നണിയുടെ നേതൃത്വത്തിൽ പുതിയ ബസ് സ്റ്റാൻഡിൽ കുത്തിയിരിപ്പു സമരം നടത്തി. പ്രതിഷേധം മുൻ നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം ഉദ്ഘാടനം ചെയ്തു. പി.എം.ബഷീർ അദ്ധ്യക്ഷത വഹിച്ചു. കക്കാടൻ റഹീം, ടി.ഹരിദാസ്, വി.സി ശ്രീധരൻ, രാജഗോപാലൻ, ഷൗക്കത്ത്, എം.മുജീബ് റഹ്മാൻ, സ്‌കറിയ കിനാതോപ്പിൽ, ഇടതുമുന്നണി കൗൺസിലർമാർ, മുൻകൗൺസിലർമാർ തുടങ്ങിയവർ സംബന്ധിച്ചു. പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടിയ പ്രദേശം സന്ദർശിച്ച ശേഷമായിരുന്നു ബസ് സ്റ്റാൻഡിൽ സമരം സംഘടിപ്പിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL