കടമ്പഴിപ്പുറം: ക്ടായോട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെ വിഷു വേലാഘോഷങ്ങൾക്ക് കൊടിയേറി. വിശേഷാൽ പൂജകൾക്കും കൊടിയേറ്റ ചടങ്ങുകൾക്കും ക്ഷേത്രം തന്ത്രി അണ്ടലാടി മന പരമേശ്വരൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിച്ചു. പൂമൂടൽ, ദാരികാവധം പാട്ട്, കളം കൂറയിടൽ, കളമെഴുത്തു പാട്ട്, തായമ്പക, ഓട്ടൻ തുള്ളൽ ഉണ്ടായി. ദിവസേന രാവിലെ മഹാ ഗണപതി ഹോമം, ദാരികാ വധം പാട്ട്, വൈകിട്ട് ദീപാരാധന, നാദസ്വരം, തായമ്പക, രാത്രി എട്ടുമുതൽ തിരുവാതിരക്കളി, നൃത്തനൃത്യങ്ങൾ ഉണ്ടാകും.11 ന് രാവിലെ എട്ടിന് ഭക്തി പ്രഭാഷണം,12 ന് രാത്രി 7.30ന് കരോക്കെ ഗാനമേള,15 ന് വിഷു ദിനത്തിൽ പുലർച്ചെ നാലിന് വിഷുക്കണി ദർശനം,16ന് വിഷു വേല ആഘോഷിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |