SignIn
Kerala Kaumudi Online
Friday, 05 June 2026 2.21 AM IST

പാലക്കാട് പൊള്ളാച്ചി പാതയിൽ വാഹനാപകടം; ഉറ്റസുഹൃത്തുക്കൾക്ക് ദാരുണാന്ത്യം

READ ENGLISH VERSION
accident

പാലക്കാട്: പൊള്ളാച്ചി പാതയിലുണ്ടായ അപകടത്തിൽ യുവാക്കൾക്ക് ദാരുണാന്ത്യം. ബൈക്കും ചരക്ക് ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്കിന് തീപിടിച്ചു. ഇന്നലെ അർദ്ധരാത്രിയോടെ ഇലപ്പുള്ള പേട്ട ജംഗ്ഷന് സമീപത്തായാണ് അപകടമുണ്ടായത്.

വിഷ്ണു, കാ‌ർത്തിക് എന്നിവരാണ് മരിച്ചത്. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇരുവരും ചേർന്ന് കന്നുകാലി ഫാം നടത്തിവരികയായിരുന്നു. കന്നുകാലികൾക്ക് തീറ്റ നൽകിയതിനുശേഷം മടങ്ങിവരുന്നതിനിടെയാണ് അപകടമുണ്ടായത്. ഇരുവരെയും അപകടത്തിന് പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയ്ക്കേറ്റ പരിക്കാണ് മരണകാരണമായതെന്ന് ഡോക്‌ടർമാർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ACCIDENT, PALAKKAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA