
ഷൊർണൂർ: കേരളീയ ആയുർവേദ സമാജം മഹാഗണപതി ക്ഷേത്രത്തിൽ പ്രതിഷ്ഠാ ദിനാഘോഷം തുടങ്ങി. കല്ലൂർ നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടക്കുന്ന ശുദ്ധി ക്രിയകൾക്ക് വൈകിട്ട് തുടക്കം കുറിച്ചു. മേക്കാട്ട് വാസുദേവൻ നമ്പൂതിരി, കോതമംഗലം അനിയൻ നമ്പൂതിരി എന്നിവരാണ് മറ്റു പൂജ സഹായികൾ, ക്ഷേത്രമേൽശാന്തി നാരായണൻ എമ്പ്രാന്തിരി, ക്ഷേത്ര പൂജകൾക്ക് നേതൃത്വം നൽകി. വൈകീട്ട് നടന്ന വാദ്യ വിസ്മയത്തിന് ചെറുപ്പുളശ്ശേരി വിജേഷ് പൊതുവാൾ നേതൃത്വം നൽകി. തുടർന്ന് ശുദ്ധക്രിയ പൂജകളും നടന്നു. ഇന്നലെ രാവിലെ മുതൽ തന്നെ പ്രതിഷ്ഠ ചടങ്ങുകളും വിവിധ പൂജകളും നടന്നു. ഇന്ന് രാവിലെ പ്രതിഷ്ഠാദിനം പ്രത്യേകപൂജകൾ, വൈകുന്നേരം സർപ്പ പൂജയും നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |