SignIn
Kerala Kaumudi Online
Thursday, 25 June 2026 12.00 PM IST

സുന്ദരിക്ക് വീടൊരുങ്ങി

sundari
ശ്രീകൃഷ്ണപുരത്ത് പുളിക്ക പറമ്പിൽ സുന്ദരിക്ക് നാടിന്റെ കൂട്ടായ്മ നിർമ്മിച്ചു നൽകിയ വീട്ടിലെത്തി പഞ്ചായത്ത് പ്രസിഡന്റ് പി.അരവിന്ദാക്ഷന്റെ നേതൃത്വത്തിൽ സമ്മാനം കൈമാറുന്നു.

ശ്രീകൃഷ്ണപുരം: ഏറെ ശോചനീയാവസ്ഥയിലായ വീട്ടിൽ കഴിഞ്ഞു വന്ന നിർധന കുടുംബാംഗമായ പുളിക്കൽ പറമ്പിൽ സുന്ദരിക്കും കുടുംബത്തിനും സുമനസുകളും ഉദാരമതികളുമായ നാട്ടുകാരുടെ കൂട്ടായ്മയിൽ കൊച്ചുവീടൊരുക്കി. സംഭാവനയായും സാമഗ്രികൾ ലഭ്യമാക്കിയും സന്നദ്ധ പ്രവർത്തനം വഴി മനുഷ്യാദ്ധ്വാനം ലഭ്യമാക്കിയും നിർമ്മിച്ച വീട് നാടിന്റെ ജനകീയ കൂട്ടായ്മക്ക് ഉത്തമ ഉദാഹരണമായി. ഗൃഹനാഥയായ സുന്ദരി തന്നെ ദദ്രദീപം തെളിച്ച് ഗൃഹ പ്രവേശന ചടങ്ങ് നടത്തി. ചടങ്ങിൽ ശ്രീകൃഷ്ണപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.അരവിന്ദാക്ഷൻ, എം.സി.വാസുദേവൻ, കെ.ജയകുമാർ, സി.ജയശ്രി, പി.സുധീഷ്, എസ്.മണികണ്ഠൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, CHARITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL