SignIn
Kerala Kaumudi Online
Monday, 29 June 2026 4.48 AM IST

കട്ടിളവെപ്പ് നടത്തി

kattila
മണ്ണാർക്കാട് റിലീഫ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഒന്നാം മൈൽ പെരിമ്പടാരിയിൽ നിർദ്ധനരായ കുടുംബങ്ങൾക്ക് നിർമ്മിച്ചു നൽകുന്ന വീടിന്റെ കട്ടിളവെപ്പ് എം.ആർ.സി ചെയർമാൻ കെ.മുസ്തഫ ഹാജി നിർവഹിക്കുന്നു.

മണ്ണാർക്കാട്: മണ്ണാർക്കാട് റിലീഫ് സെന്ററിന്റെ (എം.ആർ.സി) ആഭിമുഖ്യത്തിൽ ഒന്നാം മൈൽ പെരിമ്പടാരിയിൽ നിർദ്ധനരായ നാല് കുടുംബങ്ങൾക്ക് നിർമ്മിച്ചു നൽകുന്ന വീടുകളിൽ മൂന്നാമത്തെ വീടിന്റെ കട്ടിളവെപ്പ് എം.ആർ.സി ചെയർമാൻ കെ.മുസ്തഫ ഹാജി നിർവഹിച്ചു. പ്രൊഫ.സലാഹുദ്ദീൻ അദ്ധ്യക്ഷനായി. സുമനസുകളുടെ സഹായത്തോടെയാണ് ഭവന നിർമ്മാണം പുരോഗമിക്കുന്നത്. ആഗസ്റ്റോടെ നാല് വീടുകളുടെയും നിർമ്മാണം പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് കൈമാറാനാണ് ലക്ഷ്യമിടുന്നത്. നഗരസഭ കൗൺസിലർ ടി.സുബൈർ, പാറക്കൽ ഹമീദ്, കെ.സി.അബ്ദുൾ റഹ്മാൻ, കെ.പി.അബ്ദുൾ റഹ്മാൻ, അഡ്വ.പി.കെ.മുനീർ, ജബ്ബാർ ഹാജി, ലെഫ്‌റ്റ.പി.ഹംസ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, HOUSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL